LiveTV

Live

Kerala

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; 8 വരെ പത്രിക പിന്‍വലിക്കാം

ഇന്നലെ വരെയായിരുന്നു സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.303 പത്രികകള്‍ ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്

 നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; 8 വരെ പത്രിക പിന്‍വലിക്കാം

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാം.

ഇന്നലെ വരെയായിരുന്നു സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം . 303 പത്രികകള്‍ ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് . 23 വീതം പ്രതികകളാണ് ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച ഇടുക്കി മണ്ഡ‍ലത്തില്‍ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 20 , കോഴിക്കോട്ട് 19 , എറണാകുളത്തും പൊന്നാനിയിലും 18 വീതവും, കണ്ണൂരിൽ 17 , ചാലക്കുടിയിൽ 16 , വടകരയിലും കോട്ടയത്തും 15 വീതവും മലപ്പുറത്തും ആലപ്പുഴയിലും 14 വീതവും, പാലക്കാടും തൃശൂരും 13 വീതവും, മാവേലിക്കരയിലും കൊല്ലത്തും 12 വീതവും, പത്തനംതിട്ടയിലും കാസർകോടും 11 വീതവും ആലത്തൂരിൽ 10 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്ന എട്ടാം തിയതിക്ക് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുകയുള്ളൂ.