നടിയെ ആക്രമിച്ച കേസ്: രഹസ്യ വിചാരണ വേണമെന്ന് പ്രത്യേക കോടതി
ദൃശ്യങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാകുന്നത് വരെ കേസില്‍ കുറ്റം ചുമത്തരുതെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ രഹസ്യ വിചാരണ നടത്താന്‍ വിചാരണകോടതിയുടെ തീരുമാനം. വിചാരണയ്ക്ക് മുമ്പുള്ള പ്രാഥമിക വാദം എറണാകുളം സി.ബി.ഐ കോടതിയില്‍ ആരംഭിച്ചു.
കേസിലെ മുഴുവന്‍ രേഖകളും തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഇന്ന് വിചാരണ കോടതി പരിഗണിച്ചു. ഏതൊക്കെ രേകഖള്‍ നല്‍കാനാവുമെന്ന് അറിയിക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. അത്തരം വിവരങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതായി പ്രസിക്യൂഷന് കോടതിയെ അറിയിച്ചു. രേഖകള്‍ പ്രതികള്‍ക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ആരുടേയും സ്വകാര്യതയെ ഇത് ബാധിക്കരുതെന്നും വിചാരണ കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ സ്വകാര്യത കൂടി മാനിച്ച് കേസിന്റെ വിചാരണ രഹസ്യമാക്കാനും വിചാരണ കോടതി തീരുമാനമെടുത്തു.
ദൃശ്യങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാകുന്നത് വരെ കേസില്‍ കുറ്റം ചുമത്തരുതെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ അത്തരം നടപടികളിലേക്ക് വിചാരണ കോടതി കടന്നിട്ടില്ല. വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവനടി തന്നെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിചാരണ എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതിയിലെ വനിതാ ജഡ്ജിയെ ഏല്പിച്ചത്.
Adjust Story Font
16