LiveTV

Live

Kerala

ഒളി ക്യാമറ വിവാദം: കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യാമറ വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഒളി ക്യാമറ വിവാദം: കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യാമറ വിവാദത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. സി.പി.എം ഗൂഢാലോചനയാണ് സ്റ്റിംഗ് ഓപറേഷന് പിന്നിലെന്ന ആരോപണം തെളിയിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ രാഘവനുള്ള പിന്തുണ കോണ്‍ഗ്രസ്സ് നേതൃത്വം ആവര്‍ത്തിച്ചു.

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യാമറ വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവുവിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ സി.പി.എം ആണെന്നായിരുന്നു കോണ്‍ഗ്രസ്സിന്‍റെ ആരോപണം.

രാഘവനെതിരായ ആരോപണം സി.പി.എം ഗൂഡാലോചനയാണെന്ന നിലപാട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആവര്‍ത്തിച്ചു. സി.പി.എം ഗൂഡാലോചന നടത്തിയതിന്‍റെ തെളിവ് ഹാജരാക്കാന്‍ സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ ആവശ്യപ്പെട്ടു. രാഘവന്‍റെ കരച്ചില്‍ നാടകമാണെന്നും മോഹനന്‍ ആരോപിച്ചു. ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പ്രചാരണരംഗത്ത് ഇതിന് മറുപടി പറയുക എന്ന ബാധ്യതയാണ് യു.ഡി.എഫിന് വന്നിരിക്കുന്നത്.