LiveTV

Live

Kerala

മുസ്‍ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസെന്ന് യോഗി; മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മുസ്‍ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ വൈറസ് ബാധിച്ചാല്‍ അത് വലിയ പ്രശ്നമാണെന്നും യോഗി ട്വിറ്ററില്‍ കുറിച്ചിരുന്നു.

മുസ്‍ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസെന്ന് യോഗി; മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മുസ്‍ലിം ലീഗ്- കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‍ലിം ലീഗ് ഒരു വൈറസാണെന്നും കോൺഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നുമായിരുന്നു യോഗിയുടെ ട്വീറ്റ്. അതിജീവിക്കാൻ കഴിയാത്ത വിധത്തിൽ ലീഗെന്ന വൈറസ് കോൺഗ്രസിനെ ബാധിച്ചിരിക്കുന്നുവെന്നും സൂക്ഷിക്കണമെന്നുമാണ് യോഗിയുടെ ട്വീറ്റ്

കോൺഗ്രസ് ജയിച്ചാൽ എന്താണ് സംഭവിക്കുക? ഈ വൈറസ് രാജ്യത്താകെ പടരും. മുസ്‍ലിം ലീഗ് എന്ന വൈറസിനാൽ രാജ്യം ഒരിക്കൽ വിഭജിക്കപ്പെട്ടുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യോഗി ആദിത്യനാഥിന് കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നു. വളരെ കാലമായി യുഡിഎഫ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മതേതര പാര്‍ട്ടിയാണ് ലീഗ്. ഇത്തരം പ്രസ്താവനകള്‍ ഇടക്കിടെ നടത്തുന്ന ആളാണ് യോഗി. അത് യോഗിയെ തന്നെ തിരിഞ്ഞ് കുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.