LiveTV

Live

Kerala

ഏഴു വയസുകാരൻ ക്രൂര മർദനത്തിനിരയായ സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സംഭവവുമായി ബന്ധപ്പെട്ട ഒരു കേവല നിയമ നടപടി എന്നതിനപ്പുറം ഭാവിയിൽ ഇത്തരം പ്രവണതകൾ തടയുന്നതിനും, കുട്ടികൾക്കെതിരായ ക്രൂരതകൾക്കെതിരെ ഫലപ്രദവും ശക്തവുമായ നടപടികൾ ഉറപ്പാക്കാനും...  

ഏഴു വയസുകാരൻ ക്രൂര മർദനത്തിനിരയായ സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തൊടുപുഴയിൽ ഏഴു വയസുകാരൻ മർദനത്തിനിരയായ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

അരുൺ ആനന്ദ് എന്നയാളുടെ മനുഷ്യത്വരഹിതമായ ആക്രമണമാണ് രണ്ട് കുട്ടികൾക്കും നേരെയുണ്ടായതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളും ആശുപത്രി അധികൃതരും നൽകുന്ന വിവരമനുസരിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള ഏഴ് വയസുള്ള മൂത്ത കുട്ടി ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട ഒരു കേവല നിയമ നടപടി എന്നതിനപ്പുറം ഭാവിയിൽ ഇത്തരം പ്രവണതകൾ തടയുന്നതിനും, കുട്ടികൾക്കെതിരായ ക്രൂരതകൾക്കെതിരെ ഫലപ്രദവും ശക്തവുമായ നടപടികൾ ഉറപ്പാക്കാനും കത്ത് സ്വമേധയാ ഹരജിയായി സ്വീകരിക്കണമെന്നാണ് ആവശ്യം. തുടർന്ന് പൊതുതാൽപര്യ ഹരജിയായി വിഷയം പരിഗണിച്ച് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.