LiveTV

Live

Kerala

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

ശരാശി താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ചൂട് തുടരുകയാണ്. വരും ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും ശരാശരി താപ നില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 38 പേര്‍ക്ക് സൂര്യാതപമേറ്റു. ആലപ്പഴുയില്‍ 14, വയനാട് പാലക്കാട് 3വീതവും, കണ്ണൂര്‍ കാസര്‍കോട് കോഴിക്കോട് 2വീതവും, എറണാംകുളം 7, കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍ ,തിരുവനന്തപുരം ഒന്ന് വീതം ആളുകള്‍ക്ക് സൂര്യാതപമേറ്റു. എറണാംകുളത്ത് രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റു.

കോഴിക്കോട് സൂര്യാതപമേറ്റ് കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പട്ന സ്വദേശി സുജത് ബന്ദ് ആണ് മരിച്ചത്. കടുത്ത ചൂടിന്‍റെ പശ്ചാത്തലത്തില്‍ വിചാരണ കോടതികളില്‍ ഗൌണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. വരും ദിവസങ്ങളിലും താപനില ശരാശരിയില്‍ നിന്ന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവരാണ അതോറിറ്റിയും അറിയിച്ചു.