LiveTV

Live

Kerala

സി.പി.എമ്മിനെതിരെ സംസാരിക്കില്ലെന്ന് പറയുന്നത് രാഹുല്‍ ഗാന്ധിയുടെ മാന്യത കൊണ്ടാണെന്ന് ചെന്നിത്തല

രാഘവന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ചെന്നിത്തല മുക്കത്ത് പറഞ്ഞു.

സി.പി.എമ്മിനെതിരെ സംസാരിക്കില്ലെന്ന് പറയുന്നത് രാഹുല്‍ ഗാന്ധിയുടെ മാന്യത കൊണ്ടാണെന്ന് ചെന്നിത്തല

രാഹുല്‍ മൌനം പാലിച്ചാലും കേരളത്തില്‍ സി.പി.എമ്മിനെതിരെ വിമര്‍ശനം തുടരുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. സി.പി.എമ്മിനെ വിമര്‍ശിക്കന്‍ കേരളത്തിലുള്ളവര്‍ തന്നെ മതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിനെതിരെ നിലവാരമില്ലാത്ത ആരോപണങ്ങളാണ് ഇടതുപക്ഷം ഉന്നയിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. രാഹുലിന്റെ മത്സരം ഇടതുപക്ഷത്തിനെതിരായ സന്ദേശമാണെന്ന വാദം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

രാഹുല്‍ ഗാന്ധി ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെയാണ് പോരാടുന്നത്. അതിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യയിലെ മത്സരവും. സി.പി.എമ്മിനെതിരെ ഒന്നും പറയില്ല എന്ന പരാമര്‍ശം രാഹുലിന്റെ ഉയര്‍ന്ന നിലവാരമാണ് സൂചിപ്പിക്കുന്നത്. അതിനര്‍ഥം കേരളത്തിലെ സി.പി.എമ്മിനെതിരായ വിമര്‍ശം കോണ്‍ഗ്രസ് നിര്‍ത്തി എന്നല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. സി.പി.എമ്മിനെ വിജയിപ്പിക്കുക രാഹുലിന്റെ ഉത്തരവാദിത്തമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

എന്നാല്‍ ഇടതുപക്ഷത്തെ താരതമ്യം ചെയ്ത് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് രാഹുല്‍ അത്തരമൊരു നിലപാടെടുത്തെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരണം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സി.പി.എം വിമര്‍ശത്തെ ലഘൂകരിക്കില്ലെന്ന വ്യക്തമാക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍.