LiveTV

Live

Kerala

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയ ബെന്നി ബെഹനാന് പത്ത് ദിവസം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചയോടെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യു.ഡി.എഫ് കണ്‍വീനറുമായി ബെന്നി ബെഹനാനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഹൃദയധമനികളില്‍ തടസമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നു.

നിലവില്‍ ബെന്നി ബെഹനാന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ 48 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരുന്നു. ബെന്നി ബെഹനാന് വിശ്രമം വേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണം ഏത് തരത്തില്‍ വേണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.