LiveTV

Live

Kerala

ഇരിക്കൂര്‍ വാഹനാപകടം;പ്രതിക്ക് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും

2008 ഡിസംബർ നാലിനാണ് നാടിനെ നടുക്കിയ അപകടം നടന്നത്

ഇരിക്കൂര്‍ വാഹനാപകടം;പ്രതിക്ക് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും

ഇരിക്കൂർ പെരുമണ്ണിൽ 10 കുട്ടികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും. തലശ്ശേരി ഒന്നാം അഡീഷണൽ കോടതിയാണ് ശിക്ഷ വിധിച്ചത്. മലപ്പുറം സ്വദേശി അബ്ദുൽ കബീറാണ് പ്രതി. 2008 ഡിസംബർ നാലിനാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

പിഴ അടച്ചില്ലെങ്കിൽ ഒരു ലക്ഷത്തിനു മൂന്നുമാസം വീതം തടവ് അനുഭവിക്കേണ്ടിവരും. പിഴ തുക മരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ലഭിക്കും. തലശ്ശേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്. വൈകിട്ട് 4.15ന് പെരുമണ്ണിൻ വെച്ച് സ്കൂൾ വിട്ടു പോവുകയായിരുന്ന കുട്ടികളുടെ നേരെ പ്രതി അബ്ദുൽ കബീർ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ 10 കുട്ടികൾ മരിക്കുകയും 11ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.