LiveTV

Live

Kerala

എം.കെ രാഘവനെതിരായ ആരോപണം;കെ.പി.സി.സി രംഗത്ത്

രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

എം.കെ രാഘവനെതിരായ ആരോപണം;കെ.പി.സി.സി രംഗത്ത്

എം.കെ രാഘവനെതിരായ ആരോപണത്തിനെതിരെ കെ.പി.സി.സി രംഗത്ത്. രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഘവനെ അപകീര്‍ത്തിപ്പെടുത്താനുളള സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എം.കെ. രാഘവനെതിരെ 'ടി.വി 9 ഭാരതവർഷ' എന്ന ഹിന്ദി ചാനലാണ് അഴിമതി വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിക്കെതിരെ ഗുരുതര ആരോപണം പുറത്ത് വന്നതോടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വരികയായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു.

ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി; സംഭവം കെട്ടിച്ചമച്ചതെന്ന് എം.കെ രാഘവന്‍
Also Read

ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി; സംഭവം കെട്ടിച്ചമച്ചതെന്ന് എം.കെ രാഘവന്‍