LiveTV

Live

Kerala

കൂട്ടുംവാതുക്കൽക്കടവ് പാലത്തിനായുള്ള കാത്തിരിപ്പിന് അര നൂറ്റാണ്ട് 

രണ്ട് തവണ ബജറ്റിൽ ഇടം നേടിയിട്ടും പദ്ധതി യാഥാർത്ഥ്യമായില്ല. 2011-ൽ 32 കോടിയും 2016-ൽ 50 കോടിയും ബജറ്റിൽ സംസ്ഥാന സർക്കാർ പാലത്തിനായി വകയിരുത്തി.

കൂട്ടുംവാതുക്കൽക്കടവ് പാലത്തിനായുള്ള കാത്തിരിപ്പിന് അര നൂറ്റാണ്ട് 

കായംകുളം കൂട്ടുംവാതുക്കൽക്കടവ് പാലത്തിനായി പ്രതീക്ഷയോടെ പ്രദേശവാസികള്‍. 1967-ൽ വികസന പട്ടികയിൽ ഇടം പിടിച്ച പാലം ഇന്നും യാഥാർത്ഥ്യമായിട്ടില്ല. കണ്ടല്ലൂർ, ദേവികുളങ്ങര , ആറാട്ടുപുഴ എന്നീ മൂന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏക മാർഗ്ഗമായ ഈ പാലം എല്ലാ തെരഞ്ഞെടുപ്പുകളിലെയും പ്രധാന വാഗ്ദാനമാണ്.

കായലിന്റെ മറുകരയിൽ ഒറ്റപ്പെട്ടുകിടക്കുന്നത് 70-ൽ അധികം കുടുംബങ്ങളാണ്. തെരഞ്ഞെടുപ്പ് കാലമായതോടെ പാലം വീണ്ടും ചർച്ചയാകുന്നുണ്ട്. 2011-ൽ 32 കോടിയും 2016-ൽ 50 കോടിയും ബജറ്റിൽ സംസ്ഥാന സർക്കാർ പാലത്തിനായി വകയിരുത്തി. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്ത് കല്ലിട്ടതിന് ശേഷം ഒരു നടപടിയും ഉണ്ടായിട്ടില്ല. അരനൂറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പ് എന്ന് അവസാനിക്കും എന്ന് ചിന്തിച്ച് ഇന്നും വള്ളമൂന്നുകയാണ് ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ നിവാസികൾ