LiveTV

Live

Kerala

ദീപ നിശാന്ത് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി

സ്വസ്ഥത ലഭിക്കുന്നതിനു വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് ഇടവേള എടുക്കുന്നതെന്ന് ദീപ നിശാന്ത് പറഞ്ഞു.  

ദീപ നിശാന്ത്  ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. സ്വസ്ഥത ലഭിക്കുന്നതിന് വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് ഇടവേള എടുക്കുന്നതെന്ന് ദീപ നിശാന്ത് ‘മാധ്യമത്തോട്’ പറഞ്ഞു.

കവിതാ മോഷണ വിവാദത്തിന് പിന്നാലെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമ്യാ ഹരിദാസ് പ്രചാരണ യോഗങ്ങളില്‍ പാട്ട് പാടുന്നതിനെ വിമര്‍ശിച്ച് ദീപ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു. പാട്ടുപാടി വോട്ട് പിടിക്കാന്‍ ഇത് ഐഡിയാ സ്റ്റാര്‍ സിംഗറോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപാ നിശാന്തിന്റെ രമ്യക്കെതിരെയുള്ള പോസ്റ്റ് .

ദീപ നിശാന്ത്  ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി

യു.ഡി.എഫ് പ്രവര്‍ത്തകരും അനില്‍ അക്കര എം.എല്‍.എ ഉള്‍പ്പടെയുള്ള നേതാക്കളും ഈ വിഷയത്തില്‍ ദീപക്കെതിരെ രംഗത്തെത്തിയിരുന്നു

തന്റെ പോസ്റ്റിന് താഴെ കുറേ കമന്റുകള്‍ വരുന്നുണ്ട്. അതെല്ലാം വായിക്കാന്‍ സാധിക്കുന്നില്ല. ഇനി കുറേ പുസ്തകങ്ങള്‍ വായിക്കണം. പുതിയൊരു കവിതയുടെ പണിപ്പുരയിലാണ്. അത് പൂര്‍ത്തീകരിക്കണമെന്നും പൂര്‍വ്വാധികം ശക്തിയോടെ ഫേസ്ബുക്കിലേക്ക് തിരിച്ചു വരുമെന്നും ദീപ നിശാന്ത് അക്കൌണ്ട് മരവിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞു