LiveTV

Live

Kerala

അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കഴിഞ്ഞ ദിവസം ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കിയിരുന്നു. എന്നാല്‍ ഇതിനോടും കുട്ടിയുടെ ശരീരം വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ല

അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച കുട്ടിയുടെ ശരീരം മരുന്നുകളോടും പ്രതികരിക്കുന്നില്ല.

പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച കുട്ടി പൂര്‍ണ അബോധാവസ്ഥയിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. നിലവില്‍ കുട്ടിക്ക് യാതൊരു തരത്തിലുമുള്ള അണുബാധയും ബാധിച്ചിട്ടില്ല. എന്നാല്‍ തലച്ചേറ്‍ യാതൊരു തരത്തിലും പ്രതികരിക്കാത്തതാണ് പ്രതിസന്ധിയാവുന്നത്

കഴിഞ്ഞ ദിവസം ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കിയിരുന്നു. എന്നാല്‍ ഇതിനോടും കുട്ടിയുടെ ശരീരം വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ല. എത്ര ദിവസം വെന്റിലേറ്ററില്‍ തുടരേണ്ടിവരുമെന്ന് കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. നിലവിലെ ചികിത്സ തുടരാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.