LiveTV

Live

Kerala

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഇന്ന് കൂടി തുടരും

വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഇന്ന് കൂടി തുടരും

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഇന്ന് കൂടി തുടരും. ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ഇടങ്ങളിലായി സംസ്ഥാനത്ത് ഇതുവരെ 483 പേര്‍ക്ക് സൂര്യാതപമേറ്റു.

വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. താപനിലയില്‍ നേരിയ കുറവുണ്ടെങ്കിലും അതീവജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കരുത്, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം, കുടിവെള്ളം കരുതണം തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇന്നലെ മാത്രം സംസ്ഥാനത്ത് 47 പേര്‍ക്ക് സൂര്യാതപവും രണ്ട് പേര്‍ക്ക് സൂര്യാഘാതവുമേറ്റു. ആലപ്പുഴയില്‍ 13, പാലക്കാട് 12, കോഴിക്കോട് എട്ട്, കോട്ടയം പത്തനംതിട്ട മൂന്ന്, വയനാട് തിരുവനന്തപുരം രണ്ട്, തൃശ്ശൂര്‍ ഇടുക്കി മലപ്പുറം കണ്ണൂര്‍ എന്നിവടങ്ങളില്‍ ഒന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ച് സൂര്യാതപമേറ്റവുരുടെ കണക്ക്. ഇതോടെ സംസ്ഥാനത്ത് 483 പേര്‍ക്കാണ് കൊടും ചൂടില്‍ സൂര്യാതാപമേറ്റത്. പതിമൂന്ന് പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി.