LiveTV

Live

Kerala

അനന്തു വധക്കേസിലെ ഒന്നാം പ്രതി ബലാത്സംഗ കുറ്റത്തിനും പിടിയില്‍

അനന്തു കൊലക്കേസില്‍ വിഷ്ണുവിന്റെ രണ്ട് സഹോദങ്ങളും റിമാന്‍റിലാണ്

അനന്തു വധക്കേസിലെ ഒന്നാം പ്രതി ബലാത്സംഗ കുറ്റത്തിനും പിടിയില്‍

തിരുവനന്തപുരം കരമന അനന്തു വധക്കേസിലെ ഒന്നാം പ്രതിക്കെതിരെ ബലാത്സംഗകേസ് ചുമത്തി. പത്താംക്ലാസുകാരിയെ തട്ടികൊണ്ടുവന്ന് പീഡിപ്പെച്ചന്നാണ് കേസ്. നേമം പൊലീസ് ഇയാള്‍ക്കെതിരെ പോക്സോയും ചുമത്തിയിട്ടുണ്ട്.

അനന്തു വധിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം വെളിവാവാകുന്നത്. പൊണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കൈമാറി. പത്താംക്ലാസുകാരിയായ കുട്ടിയെ വിഷ്ണു തട്ടികൊണ്ട് വന്ന് വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പീഡനം നടന്നിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നടത്തിയ കൌണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പറഞ്ഞു. വൈദ്യപരിശോധനയിലും ഇക്കാര്യം വ്യക്തമായി. തുടര്‍ന്നാണ് ബലാത്സംഗകുറ്റവും പോക്സോയും വിഷ്ണുവിനെതിരെ ചുമത്തിയത്. അനന്തു കൊലക്കേസില്‍ വിഷ്ണുവിന്റെ രണ്ട് സഹോദങ്ങളും റിമാന്‍റിലാണ്. അടുത്ത ബന്ധുവും നേരത്തെ കൊലക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.