LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

ഉന്നത സി.പി.എം നേതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഹരജിയില്‍ പറയുന്നു. സി.പി.എം പ്രവര്‍ത്തകനായ പീതാംബരനെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും ഇരട്ടകൊലപാതകത്തില്‍ സി.പി.എമ്മിന്റെ ഉന്നതരായ..

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്  മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രൈബാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ഉന്നത സി.പി.എം നേതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

സി.പി.എം പ്രവര്‍ത്തകനായ പീതാംബരനെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും ഇരട്ടകൊലപാതകത്തില്‍ സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കന്മാര്‍ക്ക് പങ്കുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. ഹരജി നാളെ കോടതി പരിഗണിക്കും.