LiveTV

Live

Kerala

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് ലാവലിന്‍ കേസില്‍ അന്തിമവാദം നടക്കുന്നത് ഒഴിവായി.

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വേനല്‍ അവധിക്ക് ശേഷം ജൂലൈയിലാകും കേസ് പരിഗണിക്കുക. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയംവേണമെന്ന കേസിലെ പ്രതിയായ മോഹനചന്ദ്രന്റെ അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ്. എന്നാല്‍ അന്തിമവാദത്തിന് തയ്യാറാണെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് ലാവലിന്‍ കേസില്‍ അന്തിമവാദം നടക്കുന്നത് ഒഴിവായി.