LiveTV

Live

Kerala

കൊടുംചൂടില്‍ വെന്തുരുകി കേരളം; സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

മീനച്ചൂടേറ്റ് കഴിഞ്ഞ മാസം ശരീരം പൊള്ളിയത് 436 പേർക്ക്.11 പേർക്ക് സൂര്യാഘാതവുമുണ്ടായി.അമിത ചൂടേറ്റ് ശരീരത്തിൽ ചുവന്ന പാട് പ്രത്യക്ഷപ്പെട്ടത് 238 പേർക്കും

കൊടുംചൂടില്‍ വെന്തുരുകി കേരളം; സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. കഴിഞ്ഞ മാസം 436 പേർക്കാണ് കൊടും ചൂടേറ്റ് ശരീരം പൊള്ളിയത്. 11 പേർക്ക് സൂര്യാഘാതവുമുണ്ടായി.

ചുട്ടു പൊള്ളിയ മാർച്ച് മാസത്തിന് വിട. ഏപ്രിലിൽ വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ജലസംഭരണികൾ വറ്റിത്തുടങ്ങി. വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മീനച്ചൂടേറ്റ് കഴിഞ്ഞ മാസം ശരീരം പൊള്ളിയത് 436 പേർക്ക് . 11 പേർക്ക് സൂര്യാഘാതവുമുണ്ടായി. അമിത ചൂടേറ്റ് ശരീരത്തിൽ ചുവന്ന പാട് പ്രത്യക്ഷപ്പെട്ടത് 238 പേർക്കും. ഏപ്രിൽ 2 വരെ വയനാട് ഒഴികെയുള്ള ജില്ലകളിൽ രണ്ട് മുതൽ മൂന്ന് സിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.

ഇപ്പോൾ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതീവ ജാഗ്രത തുടരാൻ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊടുംവേനലിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. വളർത്തുമൃഗങ്ങൾ ചൂടുമൂലം കൂട്ടത്തോടെ ചത്തത് കണക്കിലെടുത്ത് കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടരുതെന്ന മുന്നറിയിപ്പ് മൃഗസംരക്ഷണ വകുപ്പും പുറപ്പെടുവിച്ചു.