LiveTV

Live

Kerala

കഴക്കൂട്ടത്ത് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

വട്ടിയൂർകാവ് സ്വദേശികളായ മിഥുൻ, വിനീത് സഹോദരങ്ങളായ അഖിൽ ചന്ദ്രൻ ,അതുൽ ചന്ദ്രൻ എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തത്. 

 കഴക്കൂട്ടത്ത് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

ജോലിസ്ഥലത്തു നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. വട്ടിയൂർകാവ് സ്വദേശികളായ മിഥുൻ, വിനീത് സഹോദരങ്ങളായ അഖിൽ ചന്ദ്രൻ ,അതുൽ ചന്ദ്രൻ എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തത്. വട്ടിയൂർകാവ് സ്വദേശിയായ വിഷ്ണു ദേവിനെ ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കഴക്കൂട്ടത്തെ ജോലി സ്ഥലത്തു നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചത്.

കഴക്കൂട്ടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിൽ പോവുകയായിരുന്ന സംഘത്തെ പിടികൂടാനായത്.വിഷ്ണുവിനെ തട്ടി കൊണ്ടു പോകാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആരോപണ വിധേയനായ വട്ടിയൂർകാവ് എസ്.ഐ പ്രദീപിനെതിരെ അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗം എസ്.ഐക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ഐക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും . പ്രതികൾക്കെതിരെ തട്ടിക്കൊണ്ട് പോകൽ, പിടിച്ചുപറി, മർദ്ദനം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ എസ്.വിദ്യാധരന്റെ നേത്വർ ത്വത്തിൽ ഇൻസ്പെക്ടർ അൻവർ ,എസ്.ഐ ഷാജി എന്നിവരടുങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.