LiveTV

Live

Kerala

ഇസ്തിരിക്കടയില്‍ കിടന്നുറങ്ങിയ ആൾ വെന്തുമരിച്ചു

ചെമ്മന്തൂർ സ്വദേശി ഐസക്ക് അലക്സാണ്ടർ (68) ആണ് മരിച്ചത്

ഇസ്തിരിക്കടയില്‍ കിടന്നുറങ്ങിയ ആൾ വെന്തുമരിച്ചു

കൊല്ലം പുനലൂർ ചെമ്മന്തൂരിൽ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. കടയുടമ ചെമ്മന്തൂർ സ്വദേശി ഐസക്ക് അലക്സാണ്ടറാണ് മരിച്ചത്. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. കടയില്‍ ഉറങ്ങുകയായിരുന്നു ഐസക് അലക്സാണ്ടര്‍.

ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം, കിടക്കയ്ക്ക് സമീപത്തായി കത്തിച്ച് വെച്ചിരുന്ന കൊതുകുതിരിയിൽ നിന്നും അലക്കി തേച്ച വെച്ചിരുന്ന തുണിയിലേക്ക് തീ പടർന്ന് പിടിച്ചതാകാമെന്നും പുനലൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.