LiveTV

Live

Kerala

ഏഴ് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി കുട്ടിയെ സന്ദര്‍ശിച്ചു

ആരോഗ്യാവസ്ഥയിൽ ഗുണപരമായി യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഏഴ് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി കുട്ടിയെ സന്ദര്‍ശിച്ചു

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഏഴ് വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് . ആരോഗ്യാവസ്ഥയിൽ ഗുണപരമായി യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ ശരീരം യാതൊരു തരത്തിലും മരുന്നുകളോട് പ്രതികരിക്കുന്നില്ല. ഇന്നലെ ദ്രവരൂപത്തിലുള്ള ആഹാരം ട്യൂബ് വഴി നൽകിയിരുന്നു. എന്നാൽ ഇതിനോടും ശരീരം പ്രതികരിക്കുന്നില്ല. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്തരിക അവയവങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ സംഘം കുട്ടിയെ സന്ദർശിച്ചിരുന്നു. ഇവരുടെ നിർദേശപ്രകാരമുള്ള ചികിത്സയാണ് ഇപ്പോൾ തുടരുന്നത്.