LiveTV

Live

Kerala

ജയരാജനെ കൊലയാളിയെന്ന് വിളിച്ച കെ.കെ രമക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ജയരാജനെ കൊലയാളിയെന്ന് വിളിച്ച  കെ.കെ രമക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജനെ കൊലയാളി എന്ന് വിളിച്ച സംഭത്തിൽ ആർ.എം.പി നേതാവ് കെ.കെ രമയ്ക്കെതിരെ കേസെടുക്കാൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.

മാർച്ച് 17 ന് കെ.കെ രമ പി.ജയരാജനെ കൊലയാളി എന്ന് അഭിസംബോധന ചെയ്തതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിൽ വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കെ.കെ രമയ്ക്ക് നോട്ടീസയയ്ക്കുകയും ചെയ്തു. നോട്ടീസ് കൈപ്പറ്റി സമയ പരിധിയിൽ മറുപടി നൽകാത്തതിനെ തുടർന്നാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്‌. 171 G വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജനമധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനും രമ നടത്തിയ പരാമർശത്തിനെതിരെ മാതൃക പെരുമാറ്റച്ചട്ടം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നായിരുന്നു കോടിയേരിയുടെ പരാതി. രമക്കെതിരായ കേസ് നിയമപരമായി നേരിടുമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്‍ പറഞ്ഞു.