LiveTV

Live

Kerala

മാവേലിക്കരയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച, മെഡിക്കൽ കോളേജിന്റെ സ്ഥലം പട്ടാള ക്യാമ്പാക്കി മാറ്റിയത്

ഓരോ മുക്ക് മൂലയിലും ഇരു മുന്നണികളും ഇതിന്റെ പേരിലാണ് കൊമ്പു കോർക്കുന്നത്. ജനം തീരുമാനിക്കട്ടെയെന്ന് ഇരു കൂട്ടരും പറഞ്ഞു വെക്കുകയും ചെയ്യുന്നു.

മാവേലിക്കരയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച, മെഡിക്കൽ കോളേജിന്റെ സ്ഥലം പട്ടാള ക്യാമ്പാക്കി മാറ്റിയത്

മെഡിക്കൽ കോളേജ് പട്ടാള ക്യാമ്പായ പ്രശ്നമാണ് മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ പ്രധാന വികസന ചർച്ച. മെഡിക്കൽ കോളേജ് വരും എന്ന് പറഞ്ഞ് പറഞ്ഞ് അതിനായി കിട്ടിയ സ്ഥലത്ത് ഇൻഡോ ടിബറ്റൻ പൊലീസ് ക്യാമ്പ് ഒരുക്കി. ഇതോടെ മെഡിക്കൽ കോളേജ് ഇല്ലാതായി. ഇതിനെ ചൊല്ലി തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്.

ഓരോ മുക്ക് മൂലയിലും ഇരു മുന്നണികളും ഇതിന്റെ പേരിലാണ് കൊമ്പു കോർക്കുന്നത്. ജനം തീരുമാനിക്കട്ടെയെന്ന് ഇരു കൂട്ടരും പറഞ്ഞു വെക്കുകയും ചെയ്യുന്നു.