LiveTV

Live

Kerala

മുന്നറിയിപ്പ് തുടരുന്നു; ഒരു മാസത്തിനിടെ 364 പേർക്ക് സൂര്യാതപമേറ്റു

അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി

മുന്നറിയിപ്പ് തുടരുന്നു; ഒരു മാസത്തിനിടെ 364 പേർക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി . ഒരു മാസത്തിനിടെ 364 പേർക്കാണ് സൂര്യാതപമേറ്റത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനംവരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു വരെ 364 പേർക്കാണ് സൂര്യാതപത്തിൽ പൊള്ളലേറ്റത്. 7 പേർക്ക് സൂര്യാഘാതവുമുണ്ടായി. 188 പേർക്ക് ഉയർന്ന താപം മൂലം ശരീരത്തിൽ ചുവന്ന പാടു വന്നു. പാലക്കാട് ജില്ലയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെൽഷ്യസ് .തുടർച്ചയായി 4 ദിവസമാണ് 41 ഡിഗ്രി രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ വകുപ്പിന്റെ താപസൂചികപ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിപ്പ് നല്‍കി.