LiveTV

Live

Kerala

നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിച്ചു

ഇതോടെ ഇടതുമുന്നണിയിൽ രണ്ട് എം.എൽ.എമാരുള്ള പാർട്ടിയായി ഐ.എൻ.എൽ മാറി

നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിച്ചു

നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിച്ചു. കോഴിക്കോട്ട് നടന്ന ലയന സമ്മേളനം ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.

ഇടതു മുന്നണി നേതാക്കളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ലയന സമ്മേളനം. എൽ.ഡി.എഫ്‌ കൺവീനർ എ വിജയരാഘവൻ, സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ.ടി ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി, തുടങ്ങിയവർ സംബസിച്ചു.

പി.ടി.എ. റഹീം എം.എൽ.എ ലയന പ്രഖ്യാപനം നടത്തി. ഐ.എൻ.എല്ലും എൻ.എസ്.സി യും ദീർഘ കാലമായി ഇടതുമുന്നണിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇടതു മുന്നണിയിൽ ഘടകകക്ഷിയായ ഐ.എൻ.എല്‍ ലയനത്തോടെ കൂടുതൽ ശക്തമാവും.

ഇതോടെ ഇടതുമുന്നണിയിൽ രണ്ട് എം.എൽ.എമാരുള്ള പാർട്ടിയായി ഐ.എൻ.എൽ മാറി. രണ്ടംഗങ്ങളുള്ള എന്‍.സി.പിക്കും ഒരംഗം മാത്രമുള്ള കോണ്‍ഗ്രസ് എസിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമുള്ളപ്പോള്‍ 2 എം.എൽ.എ മാരുള്ള ഐ.എന്‍.എല്ലിന് കൂടി മന്ത്രി സ്ഥാനം നൽകാൻ എൽ.ഡി.എഫ് നിർബന്ധിതരാവും.