LiveTV

Live

Kerala

കോവളം പോസ്റ്റോഫീസ് കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞ നിലയില്‍

വിദേശികളടക്കം വിനോദസഞ്ചാരികള്‍ ഏറെ ആശ്രയിക്കുന്ന കോവളത്തെ പോസ്റ്റോഫീസ് ശോചനീയാവസ്ഥയില്‍.

കോവളം പോസ്റ്റോഫീസ് കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞ നിലയില്‍

വിദേശികളടക്കം വിനോദസഞ്ചാരികള്‍ ഏറെ ആശ്രയിക്കുന്ന കോവളത്തെ പോസ്റ്റോഫീസ് ശോചനീയാവസ്ഥയില്‍. മേല്‍ക്കൂരയടക്കടക്കം തകര്‍ന്ന് ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ സ്ഥിതിയിലാണ് പോസ്റ്റോഫീസ് കെട്ടിടമുള്ളത്.

തടികൊണ്ട് നിര്‍മിച്ച ഉത്തരത്തില്‍ ഓട് പാകിയിരിക്കുന്ന കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. മേല്‍ക്കൂരയുടെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പുറത്ത് നിന്നു നോക്കുമ്പോള്‍ തന്നെ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ വ്യക്തമാണ്. പോസ്റ്റോഫീസും ഇന്‍റര്‍നാഷ്ണണല്‍ പാര്‍സല്‍ ബുക്കിങ്ങും പ്രവര്‍ത്തിക്കുന്ന ഇവിടെ സേവനം തേടി എത്തുന്നവരില്‍ ഏറെയും വിദേശികളാണ്.

കോവളം കൊട്ടാരവും പഞ്ചനക്ഷത്ര ഹോട്ടലും സര്‍ക്കാര്‍ ഗസ്റ്റ് ഹൌസും നിലകൊള്ളുന്ന വളപ്പിലാണ് കേരള ടൂറിസത്തിന് നാണക്കേടായി മേല്‍ക്കൂര തകര്‍ന്ന നിലയില്‍ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. അന്തര്‍ ദേശീയ വിനോദ സഞ്ചാര കേന്ദ്രമായ കോവളം നേരിടുന്ന അവഗണനയുടെയും, അധികൃതരുടെ നിഷേധാത്മക നിലപാടിന്‍റെയും ഉത്തമ ഉദാഹരണമാണ് ഈ പോസ്റ്റോഫീസ് കെട്ടിടം.