LiveTV

Live

Kerala

അരുണ്‍ ആനന്ദിനെ വാടകവീട്ടിലെത്തിച്ച് തെളിവെടുത്തു

വിവരം അറിഞ്ഞ് തടച്ചുകൂടിയ നാട്ടുകാര്‍ പ്രതിയെ കൂകി വിളിച്ച് അസഭ്യവര്‍ഷം നടത്തി

അരുണ്‍ ആനന്ദിനെ വാടകവീട്ടിലെത്തിച്ച് തെളിവെടുത്തു

ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ തൊടുപുഴയ്ക്ക് അടുത്ത് കുമാരമംഗലത്തെ വാടക വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. തടിച്ച് കൂടിയ നാട്ടുകാരും പ്രദേശവാസികളും പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രതിയെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Also read: ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

രാവിലെ 11 മണിയോടെയാണ് പ്രതി അരുണ്‍ ആനന്ദിനെ വന്‍ പൊലീസ് സന്നാഹത്തോടെ വാടക വീട്ടിലെത്തിച്ചത്. വിവരം അറിഞ്ഞ് തടച്ചുകൂടിയ നാട്ടുകാര്‍ പ്രതിയെ കൂകി വിളിച്ച് അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പുറത്തെത്തിയതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

പണിപ്പെട്ട് പൊലീസ് പ്രതിയെ വാഹനത്തില്‍ കയറ്റി തൊടുപുഴ സ്‌റ്റേഷനിലെത്തിച്ചു. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്ന വ്യാജേന ഒരു മാസം മുമ്പാണ് ഇവര്‍ തൊടുപുഴയിലെ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. വീടിനുളളിലെയും പരിസരത്തെയും രക്തക്കറയുള്‍പ്പെടെ ഫൊറന്‍സിക് സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. തെളിവുകള്‍ കേസ് ബലപ്പെടുന്നതിന് നിര്‍ണായകമായെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മയും മുത്തശ്ശിയും പ്രതിക്കെതിരെ നല്‍കിയ മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്.