LiveTV

Live

Kerala

കനത്ത ചൂടിലും മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം അവഗണിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പരീക്ഷ

പരീക്ഷ എഴുതേണ്ടുന്ന എല്‍.എല്‍.ബി നാലാം സെമിസ്റ്ററിലെയും എല്‍.എല്‍/എമ്മിലെയും മുപത്തോളം വിദ്യാര്‍ഥികള്‍ മാത്രം കോഴിക്കോട് ലോകോളേജ് ഹോസ്റ്റലിലുണ്ട്. ഇവര്‍ അനുഭവിക്കുന്നത് തീരാദുരിതമാണ്.

കനത്ത ചൂടിലും മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം അവഗണിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പരീക്ഷ

ചൂട് കനത്തതോടെ പരീക്ഷ മാറ്റിവെക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം അവഗണിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബി പരീക്ഷ. എല്‍.എല്‍.ബി 4-ാം സെമിസ്റ്റര്‍ പരീക്ഷ ഏപ്രില്‍ 1 മുതല്‍ നടത്താനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.

ചൂട് അസഹ്യം. എങ്ങും ജാഗ്രതാനിര്‍ദ്ദേശം. കോളേജും ഹോസ്റ്റലും പൂട്ടി. മറ്റ് വിദ്യാര്‍ഥികളെല്ലാം നാട്ടിലേക്ക് പോയി. പരീക്ഷ എഴുതേണ്ടുന്ന എല്‍.എല്‍.ബി നാലാം സെമിസ്റ്ററിലെയും എല്‍.എല്‍/എമ്മിലെയും മുപത്തോളം വിദ്യാര്‍ഥികള്‍ മാത്രം കോഴിക്കോട് ലോകോളേജ് ഹോസ്റ്റലിലുണ്ട്. ഇവര്‍ അനുഭവിക്കുന്നത് തീരാദുരിതമാണ്.

മനുഷ്യാവകാശ കമ്മീഷനും കോളേജ് അധികൃതരും പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിവേഴ്സിറ്റി അനുകൂല തീരുമാനമെടുത്തില്ല. ഇന്‍റന്‍ഷിപ്പ് അവധിക്കാലത്ത് നടത്തണമെന്നാണ് ബാര്‍‌ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. ഇത് പരിഗണിക്കാതെയാണ് അവധിക്കാലത്ത് പരീക്ഷ നടത്താനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം.