LiveTV

Live

Kerala

ചൂടിനെ നേരിടാന്‍ മുന്‍കരുതലുകളുമായി ട്രോളന്‍മാര്‍

ഓരോ ട്രോളുകളും ഹസ്യത്തിനപ്പുറമുള്ള മുന്നറിപ്പുകളാണ്. മുൻകരുതലുകളും.

ചൂടിനെ നേരിടാന്‍ മുന്‍കരുതലുകളുമായി ട്രോളന്‍മാര്‍

ഏതൊരു കാര്യവും ഹാസ്യ രൂപത്തിൽ ആളുകളിലെത്തിക്കുന്നവരാണ് ട്രോളന്‍മാര്‍. വേനൽ കടുത്തതോടെ ട്രോളൻമാർ ഇത്തിരി സീരിയസാണ്. വേനല്‍ ചൂടിനെ കുറിച്ചും, ചെയ്യേണ്ടുന്ന മുന്‍കരുതലുകളെക്കുറിച്ചുമാണ് പുതിയ ട്രോളുകള്‍. ചിരിയിലൂടെ ചിന്തിപ്പിക്കും ഈ ട്രോളുകളെല്ലാം.

ആളുകളിലേക്ക് ഒരു കാര്യം എളുപ്പത്തിൽ എത്തിക്കാന്‍ ട്രോളുകൾക്ക് കഴിയും. ചൂടങ്ങ് ഉച്ചസ്ഥായിയിലെത്തിയപ്പോൾ ട്രോളൻമാർ പിന്നെ ഒന്നും നോക്കിയില്ല. ചൂടിൽ വെന്തുരുകുന്ന മനസ്സുകളിലേക്ക് മുൻകരുതല്‍ സന്ദേശങ്ങൾ ട്രോളുകളായി പെയ്തിറങ്ങി.

ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയിലും ഇത്തരം ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഓരോ ട്രോളുകളും ഹാസ്യത്തിനപ്പുറമുള്ള മുന്നറിയിപ്പുകളാണ്. മുൻകരുതലുകളും.