LiveTV

Live

Kerala

പ്രേമചന്ദ്രനെതിരായ ബി.ജെ.പി ആരോപണം; അടിസ്ഥാനരഹിതമെന്ന് ആര്‍.എസ്.പി

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താനാണ് പ്രേമചന്ദ്രനെതിരെ ബി.ജെ.പി ബന്ധമാരോപിക്കുന്നത്.

പ്രേമചന്ദ്രനെതിരായ ബി.ജെ.പി ആരോപണം; അടിസ്ഥാനരഹിതമെന്ന് ആര്‍.എസ്.പി

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് ബി.ജെ.പി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താനാണ് പ്രേമചന്ദ്രനെതിരെ ബി.ജെ.പി ബന്ധമാരോപിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ ഇത്തവണയും കൊല്ലത്ത് പ്രേമചന്ദ്രന്‍ ജയിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.