LiveTV

Live

Kerala

ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും കൊല്ലത്തെത്തിച്ചു 

രേഖകൾ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ മുഹമ്മദ് റോഷനെതിരെ പോക്സോ നിലനിൽക്കും.

ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും കൊല്ലത്തെത്തിച്ചു 

കൊല്ലത്ത് നിന്നും കാണാതായ രാജസ്ഥാൻ സ്വദേശിനിയായ പെണ്‍കുട്ടിയെയും സുഹൃത്തായ മുഹമ്മദ് റോഷനെയും ഓച്ചിറയിലെത്തിച്ചു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം മുഹമ്മദ് റോഷനെ നാളെയാകും കോടതിയിൽ ഹാജരാക്കുക. രേഖകൾ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ മുഹമ്മദ് റോഷനെതിരെ പോക്സോ നിലനിൽക്കും.

മുംബൈ പൻവേലിയിൽ നിന്നും ചൊവ്വാഴ്ച കണ്ടെത്തിയ പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. നാളെ രാവിലെ മുഹമ്മദ് റോഷനെ കോടതിയിൽ ഹാജരാക്കും.

അതേസമയം പ്രായം സംബന്ധിച്ച രേഖകളുടെ ആധികാരികത പൊലീസ് പരിശോധിക്കും. ഇതിനായി പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജസ്ഥാനിലെ സ്‌കൂളിലേക്ക് അന്വേഷണ സംഘം പോയേക്കും. അന്വേഷണ സംഘത്തിന് നൽകിയ രേഖയിലെ പ്രായം തിരുത്തിയതാണെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് പതിനെട്ടിനാണ് പെണ്‍കുട്ടിയെ ഓച്ചിറയിൽ നിന്നും കാണാതായത്. തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. എന്നാൽ മുഹമ്മദ് റോഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് മുംബൈയിൽ നിന്നും കണ്ടെത്തിയപ്പോൾ പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി.

Also read: ഓച്ചിറ സംഭവം; പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് രേഖകള്‍