LiveTV

Live

Kerala

എന്തും പറയാമെന്ന് കരുതരുത്; ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി.സി ജോര്‍ജിനോട് കോടതി

മറ്റുള്ളവര്‍ സ്വന്തം വീട്ടിലുള്ളവരെ കുറിച്ച് ഇത്തരത്തില്‍ പറഞ്ഞാലുണ്ടാകാവുന്ന അവസ്ഥ ആലോചിക്കണം. പാഞ്ചാലിയുടെ കാലം കഴിഞ്ഞെന്നും കോടതി

എന്തും പറയാമെന്ന് കരുതരുത്; ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി.സി ജോര്‍ജിനോട് കോടതി

നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പരാമർശത്തിന്‍റെ പേരില്‍ പി.സി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുത്. മറ്റുള്ളവര്‍ സ്വന്തം വീട്ടിലുള്ളവരെ കുറിച്ച് ഇത്തരത്തില്‍ പറഞ്ഞാലുണ്ടാകാവുന്ന അവസ്ഥ ആലോചിക്കണം. പാഞ്ചാലിയുടെ കാലം കഴിഞ്ഞെന്നും കോടതി പറഞ്ഞു.

പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോർജ് കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഇരയുടെ പേര് പരാമര്‍ശിച്ചതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ കേസ് റദ്ദാക്കണമെന്ന ഹര്‍ജി പി.സി ജോര്‍ജ് പിന്‍വലിച്ചു.

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച ജോര്‍ജിനെതിരെ നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. കമ്മീഷന്‍ തന്നെ തൂക്കിക്കൊല്ലുമോയെന്ന ജോര്‍ജിന്‍റെ പരിഹാസം വിവാദമായിരുന്നു.