LiveTV

Live

Kerala

തിരുവനന്തപുരത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്.

തിരുവനന്തപുരത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പേരൂർക്കട സ്വദേശി ശാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാപിതാക്കൾക്കും കുത്തേറ്റു. ഭർത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്.

ലഹരിക്ക് അടിമയായ ശ്രീകുമാറുമായി ഏറെ നാളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ശാരി. ഇതിനിടെയാണ് ഇയാൾ ജോലി കഴിഞ്ഞ് പേരൂർക്കടയിലെ വീട്ടിലേക്ക് വന്ന ശാരിയെ പിന്തുടർന്നെത്തിയത്. തുടർന്ന് ശാരിയെ കുത്തിവീഴ്ത്തി കഴുത്തറത്തു. തടയാനെത്തിയ ശാരിയുടെ പിതാവ് കൃഷ്ണനെയും മാതാവ് രമാദേവിയേയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു.

ശാരിയുടെ മകൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഒളിച്ചിരുന്നതിനാൽ പ്രതിയുടെ കണ്ണിൽപ്പെട്ടില്ല. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശാരിയുടെ മാതാപിതാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.