LiveTV

Live

Kerala

താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് പി.ജയരാജന്‍

ഒഞ്ചിയം മേഖല കേന്ദ്രീകരിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമര്‍ശം. 

 താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് പി.ജയരാജന്‍

താന്‍ മാത്രമല്ല ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍. ഒഞ്ചിയം മേഖല കേന്ദ്രീകരിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമര്‍ശം. ബി.ജെ.പിയുടെ വോട്ട് നേടാനുള്ള യു.ഡി.എഫിന്റെ പാലമാണ് ആര്‍.എം. പിയെന്നും ജയരാജന്‍ പറഞ്ഞു.

ആര്‍.എം.പിയുടെ ശക്തികേന്ദ്രമായ ഓര്‍ക്കാട്ടേരി, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പി.ജയരാജന്റെ ഇന്നത്തെ പര്യടനം. യു.ഡി.എഫ് അക്രമരാഷ്ട്രീയം പറഞ്ഞ് പ്രചരണം നടത്തുന്ന വടകരയില്‍ അതിനെ പ്രതിരോധിച്ചായിരുന്നു പി.ജയരാജന്റെ പ്രസംഗം. താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നു. താനും ടി.പിയും ഉള്ള കേസ് നല്ലത്. പി.ജയരാജന്‍ മാത്രമായാൽ മോശം കേസ് എന്ന നിലയാണ് ആര്‍.എം.പിക്ക്. ചില കള്ളക്കേസുകളിലാണ് താൻ പ്രതിയായതെന്നും ജയരാജൻ പറഞ്ഞു.

ബി.ജെ.പിയുടെ വോട്ടിന് വേണ്ടി യുഡി.എഫ്-ആര്‍.എം.പിയെ പാലമാക്കുകയാണെന്നും ആർ.എം പി യുടെ പേര് മാറിയെന്നും ജയരാജൻ പറഞ്ഞു. ആളെ കിട്ടാത്തതിനാലാണ് ആര്‍.എം.പി രക്തസാക്ഷികളുടെ കുടുംബ സംഗമം നടത്താതെന്നും ജയരാജൻ പരിഹസിച്ചു.