LiveTV

Live

Kerala

ദാഹജലം കിട്ടാതെ വലയുന്നവര്‍ക്ക് ആശ്വാസമായി ജയില്‍ വകുപ്പ് 

20 രൂപ വില വരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപക്കാണ് നൽകുന്നത്.

ദാഹജലം കിട്ടാതെ വലയുന്നവര്‍ക്ക് ആശ്വാസമായി ജയില്‍ വകുപ്പ് 

കനത്ത ചൂടിൽ ദാഹജലത്തിനായി വലയുന്നവർക്കായി കുപ്പിവെള്ള സൗകര്യം ഏർപ്പെടുത്തി ജയിൽ വകുപ്പ്. 20 രൂപ വില വരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപക്കാണ് നൽകുന്നത്.

സംസ്ഥാനം ചുട്ടുപൊള്ളുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് ജയില്‍ വകുപ്പ്. കുപ്പിവെള്ളവുമായി സഞ്ചരിക്കുന്ന വാഹനം ഒരുക്കിയാണ് വേനലില്‍ വലയുന്നവരെ സഹായിക്കാനുള്ള ദൌത്യം ജയില്‍ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ സംരംഭത്തിന് മികച്ച പിന്തുണ ലഭിക്കുന്നതായി ജയില്‍ വകുപ്പ് ജീവനക്കാരും പറയുന്നു

വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കുപ്പി വെള്ളം കിട്ടുന്നതിനാല്‍ ജനങ്ങളും ഹാപ്പി. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അ‍ഞ്ച് മണി വരെയാണ് വില്‍പ്പന.