LiveTV

Live

Kerala

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മാണം വെെകുന്നതില്‍ പ്രതിഷേധം

ഏപ്രില്‍ പതിനഞ്ചിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിലെങ്കില്‍ വോട്ട് ബഹിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് തീരവാസികള്‍.

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മാണം വെെകുന്നതില്‍ പ്രതിഷേധം

ചെല്ലാനം തീരത്ത് ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഏപ്രില്‍ പതിനഞ്ചിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിലെങ്കില്‍ വോട്ട് ബഹിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും കരാറുകാരന്റെ ലാഭക്കൊതിയാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്നും തീരദേശവാസികള്‍ ആരോപിച്ചു.

‘ഓഖി’ വ്യാപക നാശം വിതച്ച ചെല്ലാനം തീരത്ത് ഒരു വര്‍ഷത്തിനകം ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന് അധികാരികള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവൃത്തി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. കടലില്‍ ട്യൂബ് നിറക്കുന്നതിനാവശ്യമായ മണലില്ല എന്നായിരുന്നു കരാറുകാരന്റെ വാദം. എന്നാല്‍ തീരവാസികള്‍ പരിശോധന നടത്തി മണലുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്തിയിരുന്നു. പിന്നീട് യാതൊരു വിധ നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. തീരവാസികളോടുള്ള അവഗണനയുടെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാവുമെന്ന് തീരവാസികള്‍ വ്യക്തമാക്കി.