LiveTV

Live

Kerala

ഫീസടച്ചില്ല, കാഴ്ച വൈകല്യമുള്ള രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ മണിക്കൂറുകള്‍ പുറത്ത് നിര്‍ത്തി

തളര്‍ന്ന് വീണ കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫീസടച്ചില്ല, കാഴ്ച വൈകല്യമുള്ള രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ മണിക്കൂറുകള്‍ പുറത്ത് നിര്‍ത്തി

എറണാകുളം ആലുവയില്‍ സ്‌കൂള്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ കാഴ്ച വൈകല്യമുള്ള കുട്ടിയെ മണിക്കൂറുകളോളം പുറത്ത് നിര്‍ത്തി. കടുത്ത ചൂടിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ പുറത്ത് നിര്‍ത്തിയത്. തളര്‍ന്ന് വീണ കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലുവയിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് പരാതി. പുറത്ത് നിന്ന തളര്‍ന്ന കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഫീസടക്കാത്തതിന്റെ പേരില്‍ പരീക്ഷ എഴുതാനെത്തിയ രണ്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കി. കനത്ത ചൂടില്‍ രണ്ടര മണിക്കൂറോളമാണ് വിദ്യാര്‍ഥിയെ പരീക്ഷാ ഹാളിന് പുറത്ത് നിര്‍ത്തിയത്.