LiveTV

Live

Kerala

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം തുടരുന്നു

രാഹുൽ ഗാന്ധി അന്തിമ തീരുമാനത്തിലെത്താത്തതോടെ ഇരുട്ടിലായിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന നേതാക്കൾ. രണ്ടാമതൊരു സീറ്റിൽ മത്സരിക്കുമോ എന്നത് പോലും രാഹുൽ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. 

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം തുടരുന്നു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം തുടരുന്നു . രാഹുൽ ഗാന്ധി അന്തിമ തീരുമാനത്തിലെത്താത്തതോടെ ഇരുട്ടിലായിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന നേതാക്കൾ. രണ്ടാമതൊരു സീറ്റിൽ മത്സരിക്കുമോ എന്നത് പോലും രാഹുൽ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല എന്ന പതിവ് പല്ലവി എ.ഐ.സി.സി വക്താവ് രൺദീപ് സുർജേവാല ഇന്നും ആവർത്തിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന പ്രതീക്ഷ ദിവസങ്ങളായി ആവർത്തിക്കുന്ന സംസ്ഥാന നേതൃത്വം നിലവിൽ വൃക്തമായ ഉത്തരമില്ലാതെ അവസ്ഥയിലാണ്. കേന്ദ്രനേതൃത്വത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണനയിലാണെന്ന് പതിവ് പല്ലവിയാണ് പതിവ് പല്ലവിയാണ് കേന്ദ്രനേതൃത്വം ഇന്നും ആവർത്തിച്ചത്. രാഹുൽ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാത്തതാണ് അനിശ്ചിതത്വം തുടരാൻ കാരണം. കർമ്മ മണ്ഡലമായ അമേഠിക്ക് പുറമേ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കരിക്കമോ എന്നതിൽ രാഹുൽ അടുത്ത നേതാക്കളോട് പോലും മനസ് തുറന്നിട്ടില്ല.

തമിഴ്നാട് കർണാടക കേരളം പി.സി.കൾ രാഹുലിനെ തങ്ങളുടെ സംസ്ഥാനങ്ങളിൽനിന്ന് മത്സരിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്രനേതൃത്വം ആവർത്തിക്കുന്നു. തമിഴ്നാട്ടിലെയും കർണാടകയിലെയും സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ രാഹുൽ വരികയാണെങ്കിൽ പ്രഖ്യാപിച്ചു കഴിഞ്ഞുവെങ്കിലും സ്ഥാനാർഥികളെ പിൻവലിക്കാമല്ലോ എന്നാണ് കേന്ദ്ര നേതൃത്വം നൽകുന്ന മറുപടി.