LiveTV

Live

Kerala

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അമിത വേഗതയില്‍ കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡോര്‍ തുറന്നുപോയാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് വെള്ളിപറമ്പിൽ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പെരുവയല്‍ സ്വദേശി ഫഹദ് ആണ് മരിച്ചത്. അമിത വേഗതയില്‍ പോകുകയായിരുന്ന ബസിന്‍റെ ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീഴുകയും പിന്‍ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു അപകടം. റോഡിന്‍റെ ഇറക്കമുള്ള ഭാഗത്തേക്ക് അമിത വേഗത്തില്‍ വരികയായിരുന്ന ബസിന്‍റെ ഡോര്‍ തുറന്നുപോയതോടെ യാത്രക്കാരന്‍ താഴേക്ക് വീഴുകയും ബസിന്‍റെ പിന്‍വശത്തെ ചക്രം ശരീരത്തില്‍ കയറുകയും ചെയ്തു. വിദ്യാര്‍ഥി തല്‍ക്ഷണം തന്നെ മരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാവൂരിലേക്ക് പോകുകയായിരുന്ന ഫവാസ്മോന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.