രാഹുലിനെ വരവേല്‍ക്കാനൊരുങ്ങി വയനാട്ടുകാര്‍
കോഴിക്കോട് മുക്കത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍. കോഴിക്കോട് മുക്കത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു . രാഹുലിന് വേണ്ടി പിന്മാറാന് തയ്യാറായ ടി.സിദ്ദീഖിനെ ആവേശത്തൊടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥാനാര്‍ഥിയാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് വയനാട്ടിലെ യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം.
രാഹുലിനായി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായ ടി.സിദ്ദീഖിന്റെ തീരുമാനം ധീരമായ നിലപാടെന്നാണ് വിലയിരുത്തല്‍. മുക്കത്തെ കണ്‍വെന്‍ഷനിലേക്ക് എത്തിയ സിദ്ദീഖിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത യു.ഡി.എഫ് നേതാക്കളെല്ലാം സിദ്ദിഖിനെ പ്രശംസിച്ചാണ് സംസാരിച്ചത്.കണ്വെന്ഷന് ശേഷം രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് റോഡ് ഷോയും നടന്നു.