LiveTV

Live

Kerala

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ...

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കര്‍ണാടകയിലെ 18 സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ രാഹുല്‍ വയനാട് തെരഞ്ഞെടുക്കാനുള്ള സാധ്യത വര്‍ധിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് നിന്ന് മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടും എന്ന വിശ്വാസത്തില്‍ തന്നെയാണ് സംസ്ഥാന നേതൃത്വം. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഉണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു. പക്ഷേ, കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

അമേഠിയില്‍ പരാജയ ഭയമെന്ന ബി.ജെ.പി ആരോപണം, ഇടത് സ്ഥാനാര്‍ഥിക്കെതിരായി വയനാട് മത്സരിക്കുന്നത് നല്‍കുന്ന സന്ദേശം, യു.ഡി.എഫിന്റെ കരുത്തുറ്റ മണ്ഡലം തന്നെ തെരഞ്ഞെടുക്കുന്നു എന്ന വിമര്‍ശം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തുക. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവരുടെ സംസാരിച്ച് ഇന്ന് ഒരു ധാരണയില്‍ എത്തും.

വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനുകൂലമായ നിലപാട് രാഹുല്‍ഗാന്ധി എടുത്തതായി അറിയില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പിസി ചാക്കോ പ്രതികരിച്ചു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18 ലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് സാധ്യത കല്‍പ്പിച്ചിരുന്ന ബീദറില്‍ ഈശ്വര്‍ ഖണ്ഢരെയും വീരപ്പ മൊയ്‌ലിയെ ചിക്ക ബല്ലാപൂരിലും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. ഇതോടെ രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ വയനാട് തെരഞ്ഞെടുക്കാന്‍ സാധ്യതയേറി.

വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുകൂല നിലപാട് അറിയിച്ചു എന്ന് സംസ്ഥാന നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. അമേഠി കോൺഗ്രസ് കമ്മിറ്റിയും നീക്കത്തെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് രാഹുൽ മത്സരിക്കണം എന്ന നിർദേശം ചർച്ചയിൽ ഉണ്ടെന്നത് ശരിവച്ചു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന നിലയിൽ വയനാട് സജീവ പരിഗണനയിൽ ഉണ്ടെന്നും കുട്ടിച്ചേർത്തു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

ബീഹാർ പശ്ചിമബംഗാൾ പ്രചാരണപരിപാടിക്കൾക്കായി പോയ രാഹുൽ ഗാന്ധി ഡൽഹി ലെത്തിയത് രാത്രിയോടെ ആയതിനാൽ തുടർ ചർച്ചകൾ ഉണ്ടായില്ല.

Also read: രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാലും ഇല്ലേലും അമേഠിയുടെ കാര്യത്തില്‍ ചിലത് പറയാനുണ്ട്

Also read: വയനാട്ടില്‍ രാഹുല്‍ കരുക്കള്‍ നീക്കിയതിങ്ങനെ...

Also read: ‘സ്മൃതി ഇറാനിയെ ഭയന്ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നു’