LiveTV

Live

Kerala

കാല്‍ നൂറ്റാണ്ടിന്റെ ദുരിത ജീവിതത്തിന് അറുതി; പ്രീത ഷാജിയും കുടുംബവും ജനകീയ ഗൃഹപ്രവേശനം നടത്തി

സര്‍ഫാസി നിയമത്തെയും റിയല്‍ എസ്റ്റേറ്റ് ബ്ലേഡ് മാഫിയയെയും പ്രതീകാത്മകമായി ചുട്ടെരിച്ച് ജനകീയ സമരത്തിന് വിജയക്കൊടി പാറിച്ചവരെ ചടങ്ങില്‍ ആദരിച്ചു

കാല്‍ നൂറ്റാണ്ടിന്റെ ദുരിത ജീവിതത്തിന് അറുതി; പ്രീത ഷാജിയും കുടുംബവും ജനകീയ ഗൃഹപ്രവേശനം നടത്തി

കാല്‍ നൂറ്റാണ്ടിന്റെ ദുരിത ജീവിതത്തിന് അറുതി വരുത്തി പ്രീത ഷാജിയും കുടുംബവും ജനകീയ ഗൃഹപ്രവേശനം നടത്തി. സര്‍ഫാസി നിയമത്തിനെതിരെ പൊരുതി നേടിയെടുത്ത വിജയം പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇടപ്പളളി മാനാത്തുപാടത്തെ ജനങ്ങള്‍.

സ്വന്തം വീട്ടില്‍ വീണ്ടുമൊരു ഗൃഹപ്രവേശനം. നീതിയുടെ വാതിലുകള്‍ തുറന്നതോടെ പ്രീതക്കും കുടുംബത്തിനും കാല്‍നൂറ്റാണ്ടിന്റെ ദുരിതത്തില്‍ നിന്നാണ് അറുതിയായത്. റിട്ട. ജസ്റ്റിസ് പി.കെ ഷംസുദ്ദീനാണ് ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തി.

വരുന്ന തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അവരോട് പ്രീതക്ക് പറയാനുളളത് ഇത്രമാത്രം. വീടും സ്ഥലവും തിരിച്ചുപിടിക്കാന്‍ നടത്തിയ പോരാട്ടത്തിനിടയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് സാമൂഹ്യപ്രവര്‍ത്തനം നടത്തണമെന്ന കോടതിയുത്തരവില്‍ പ്രീതക്ക് ഇപ്പോള്‍ സന്തോഷമേ ഉളളൂ.

സര്‍ഫാസി നിയമത്തിനെതിരെ രണ്ട് വര്‍ഷത്തിലധികമായി നടത്തിയ സഹന സമരം വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് സമരത്തിന് നേതൃത്വം കൊടുത്ത സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിലെ ഓരോ പ്രവര്‍ത്തകരും. സര്‍ഫാസി നിയമത്തെയും റിയല്‍ എസ്റ്റേറ്റ് ബ്ലേഡ് മാഫിയയെയും പ്രതീകാത്മകമായി ചുട്ടെരിച്ച് ജനകീയ സമരത്തിന് വിജയക്കൊടി പാറിച്ചവരെ ചടങ്ങില്‍ ആദരിച്ചു.