LiveTV

Live

Kerala

ബിന്ദു കൃഷ്ണക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു

ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പ്രചരിപ്പിച്ചതിനാണ് ഓച്ചിറ പൊലീസ് കേസെടുത്തത്.

ബിന്ദു കൃഷ്ണക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു

കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പ്രചരിപ്പിച്ചതിനാണ് ഓച്ചിറ പൊലീസ് കേസെടുത്തത്. ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും.

ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബിന്ദു കൃഷ്ണ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ കൂടെ നിന്ന് ചിത്രമെടുത്ത ബിന്ദു കൃഷ്ണ, അത് ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ചു. വ്യാപകമായ വിമർശനം ഉയർന്നതോടെ ബിന്ദു കൃഷ്ണ നേരത്തെ തന്നെ ഫേസ്‌ ബുക്കിൽ നിന്നും ചിത്രങ്ങൾ പിൻവലിച്ചിരുന്നു.

പോക്‌സോ കേസിലും ലൈംഗിക പീഡന കേസിലും അകപ്പെട്ടവരെ തിരിച്ചറിയുന്ന വിധത്തിൽ ചിത്രമോ പേരോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് ബിന്ദു കൃഷ്ണക്കെതിരെ കേസ് എടുത്തത്.