എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന നിലപാട് മുസ്ലിം ലീഗ് എടുത്തിട്ടില്ലെന്ന് കെ.പി.എ മജീദ്
എസ്.ഡി.പി.ഐയുടെ കാര്യത്തില്‍ പാര്‍ടി നിലപാടാണ് എം.കെ മുനീര്‍ പറയുന്നതെന്നും കെ.പി.എ മജീദ് മീഡിയവണ്‍ വ്യൂ പോയിന്റില്‍ പറഞ്ഞു.
എസ്.ഡി.പി.ഐ നേതാക്കളുമായി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ചര്‍ച്ച നടത്തിയതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇക്കാര്യം ഇരുനേതാക്കളോടും പറഞ്ഞിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ കാര്യത്തില്‍ പാര്‍ടി നിലപാടാണ് എം.കെ മുനീര്‍ പറയുന്നത്. എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന നിലപാട് പാര്‍ടി ഇതുവരെ എടുത്തിട്ടില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.
മീഡിയവണ്‍ വ്യൂ പോയിന്റിലാണ് കെ.പി.എ മജീദിന്റെ പ്രതികരണം. കെ.പി.എ മജീദിന്റെ അഭിമുഖം ഇന്ന് വ്യൂ പോയിന്റില്‍ ഇന്ന് രാത്രി 7.30ന് കാണാം.