LiveTV

Live

Kerala

“ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ?” ജലീലിന്‍റെ പോസ്റ്റ് തൊഴിലാളി വിരുദ്ധവും വംശീയവുമെന്ന് സോഷ്യല്‍ മീഡിയ

“പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്”- കെ.ടി ജലീലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

“ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ?” ജലീലിന്‍റെ പോസ്റ്റ് തൊഴിലാളി വിരുദ്ധവും വംശീയവുമെന്ന് സോഷ്യല്‍ മീഡിയ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മന്ത്രി കെ.ടി ജലീല്‍ ഫേസ് ബുക്കിലിട്ട പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് കെ.ടി ജലീലിന്‍റെ ട്രോള്‍. എന്നാല്‍ ട്രോള്‍ തൊഴിലാളി വിരുദ്ധമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. വംശീയ വിദ്വേഷം നിറഞ്ഞതാണ് പോസ്റ്റ് എന്ന പരാമര്‍ശവും ഉയരുന്നുണ്ട്.

"പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്" എന്നാണ് ജലീലിന്‍റെ പോസ്റ്റ്. ഒപ്പം പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്ന് ജലീല്‍ ചോദിക്കുന്നു.

നാളിതുവരെ തൊഴിലാളി പ്രസ്ഥാനത്തിന്റ പേര് പറഞ്ഞ് ഒരുപാട് വോട് വാങ്ങിയില്ലേ. ഇതുപോലെ തൊഴിലാളിവിരുദ്ധ പോസ്റ്റ് ഇടുമ്പോൾ അതെങ്കിലും ഒന്ന് ചിന്തിക്കാമായിരുന്നുവെന്ന് മന്ത്രിയെ പോസ്റ്റിന് താഴെ ചിലര്‍ തിരുത്തി. അന്യ സംസ്ഥാന തൊഴിലാളിയെ അതിഥി തൊഴിലാളി എന്നു വിളിക്കാൻ ശീലിക്കുന്ന നാട്ടിൽ ഇങ്ങനെ പറയുന്ന മന്ത്രി നാണക്കേടാണെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയെ അന്യ സംസ്ഥാന തൊഴിലാളി എന്ന് ആക്ഷേപിക്കുന്ന സഖാക്കളോട് ചെഗുവേരയും സ്റ്റാലിനും ആലപ്പുഴക്കാരാണോ എന്നാണ് ഒരാളുടെ ചോദ്യം.

“ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ?” ജലീലിന്‍റെ പോസ്റ്റ് തൊഴിലാളി വിരുദ്ധവും വംശീയവുമെന്ന് സോഷ്യല്‍ മീഡിയ

രാഹുലിനെ ട്രോള്‍ ചെയ്യാന്‍ പോയിട്ട് ഒടുവില്‍ സെല്‍ഫ് ട്രോളായി എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. "ഇപ്പോയെങ്കിലും മന്ത്രിക്ക് മനസിലായല്ലോ രാജ്യത്ത് സി.പി.എമ്മിന്‍റെ റോള്‍ വെറും ഏലിയുടേത് മാത്രമാണെന്ന്", "ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി പുലിയും സി.പി.എം എലിയും രാഹുൽ രാഹുലും ആണെന്നു സമ്മതിച്ചു അല്ലേ" എന്നിങ്ങനെ നിരവധി കമന്‍റുകള്‍ പോസ്റ്റിന് താഴെ കാണാം.

പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി !!! ---------------------------------------- പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്.

Posted by Dr KT Jaleel on Sunday, March 24, 2019