LiveTV

Live

Kerala

പെരുമ്പാവൂര്‍ പള്ളി തര്‍ക്കം; ഇരു വിഭാഗങ്ങളുടെയും പ്രതിഷേധം തുടരുന്നു 

ഇന്നലെ ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടന്നെങ്കിലും ഇരുവിഭാഗവും വഴങ്ങിയില്ല.

പെരുമ്പാവൂര്‍ പള്ളി തര്‍ക്കം; ഇരു വിഭാഗങ്ങളുടെയും പ്രതിഷേധം തുടരുന്നു 

എറണാകുളം പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ തര്‍ക്കം രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ അകത്തും പുറത്തുമായി തന്പടിച്ചിരിക്കുകയാണ്.

പെരുമ്പാവൂര്‍ ബഥേല്‍ സുല്ലേക്കോ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടന്നെങ്കിലും ഇരുവിഭാഗവും വഴങ്ങിയില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പള്ളിയില്‍ പ്രവേശിച്ചത്. അതിനാന്‍ ഒരു കാരണവശാലും പള്ളിയില്‍ നിന്ന് ഇറങ്ങില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കി.

അതേസമയം കോടതി വിധി അംഗീകരിക്കുന്നെങ്കിലും ഇടവകയില്‍ ഭൂരിപക്ഷവും യാക്കോബായ വിശ്വാസികളാണ്. അതിനാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. അതേസമയം കോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തെ സഹായിക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു.