LiveTV

Live

Kerala

തോമസ് ചാഴികാടന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

സഹോദരൻ ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുമാണ് ചാഴികാടന്‍ പ്രചരണം ആരംഭിച്ചത്. 

 തോമസ് ചാഴികാടന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. സഹോദരൻ ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുമാണ് ചാഴികാടന്‍ പ്രചരണം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രണ്ടാംഘട്ട പ്രചാരണം ഉദ്ഘാടനം ചെയ്തത്. കോട്ടയത്ത് വിജയം ഉറപ്പാക്കാൻ യുഡിഎഫിന്റെ യുവജനവിഭാഗവും രംഗത്തിറങ്ങിയിട്ടുണ്ട്.

ആദ്യഘട്ട പ്രചരണം പൂർത്തിയാക്കി സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിലേക്ക് യു.ഡി.എഫ് ക്യാമ്പ് കടന്നത് . സഹോദരൻ ബാബു ചാഴികാടൻ ഇടിമിന്നലേറ്റ് മരിച്ച വാരി മുട്ടത്ത് വച്ചായിരുന്നു രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം . സ്മൃതിമണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചരണം ഉദ്ഘാടനം ചെയ്തത്. ജോസ് കെ.മാണി എം.പി , എം.എല്‍.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ യു.ഡി.എഫിന്റെ യുവജനവിഭാഗവും തീരുമാനിച്ചു കോട്ടയത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിൽ രമേശ് ചെന്നിത്തലയും പങ്കെടുത്തു. 20 മണ്ഡലങ്ങളിലും ഇവര്‍ പ്രചരണത്തിനിറങ്ങും.

തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ ചാഴികാടന്‍ കോട്ടയത്ത് പ്രചരണം തുടങ്ങി
Also Read

തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ ചാഴികാടന്‍ കോട്ടയത്ത് പ്രചരണം തുടങ്ങി

എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെന്ന് മാണി; വിജയപ്രതീക്ഷയുണ്ടെന്ന് ചാഴികാടന്‍
Also Read

എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെന്ന് മാണി; വിജയപ്രതീക്ഷയുണ്ടെന്ന് ചാഴികാടന്‍

കോട്ടയത്ത് തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
Also Read

കോട്ടയത്ത് തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി