LiveTV

Live

Kerala

ലോക സന്തോഷ ദിനത്തില്‍ വയോജനങ്ങള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി കോളേജ് വിദ്യാര്‍ത്ഥികള്‍

നീലഗിരി, വയനാട് ജില്ലകളിലെ 17 അഗതി മന്ദിരങ്ങളിലെ അന്തേവാസികളാണ് വിദ്യാര്‍ത്ഥികളുമായി സന്തോഷം പങ്കിടാനെത്തിയത്.

ലോക സന്തോഷ ദിനത്തില്‍ വയോജനങ്ങള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി കോളേജ് വിദ്യാര്‍ത്ഥികള്‍

ഒറ്റപ്പെടലിന്റെ വേദന മറന്ന് ആടിയും പാടിയും സന്തോഷം പങ്കിടാന്‍ ഒത്തു ചേര്‍ന്നിരിക്കുകയാണ് വയനാട്ടിലെയും നീലഗിരിയിലെയും ഒരു കൂട്ടം വയോജനങ്ങള്‍. ലോക സന്തോഷ ദിനത്തില്‍ സ്‌നേഹസ്വരം എന്ന പേരില്‍ തമിഴ്‌നാട് താളൂരിലെ നീലഗിരി കോളജ് വിദ്യാര്‍ത്ഥികളാണ് വയോജനങ്ങള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കിയത്.

നീലഗിരി, വയനാട് ജില്ലകളിലെ 17 അഗതി മന്ദിരങ്ങളിലെ അന്തേവാസികളാണ് വിദ്യാര്‍ത്ഥികളുമായി സന്തോഷം പങ്കിടാനെത്തിയത്. സ്‌നേഹ സ്വരം 2019 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍. നാനൂറിലധികം വയോധികര്‍ പങ്കെടുത്തു. സഹജീവി സ്‌നേഹത്തിന്റെ മൂല്യമുള്‍ക്കൊണ്ട് ഇത്തരമൊരു ആശയം മുന്നോട്ടു വച്ചത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.

ഉദ്ഘാടന ചടങ്ങിനു ശേഷം പരിപാടിക്കെത്തിയവര്‍ വിവിധ കലാപ്രകടനങ്ങളും അവതരിപ്പിച്ചു. കുട്ടികളെ ചേര്‍ത്തു പിടിച്ചും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും ലോക സന്തോഷ ദിനത്തെയിവര്‍ അന്വര്‍ത്ഥമാക്കി.

അഗതി മന്ദിരങ്ങളുടെ നടത്തിപ്പുകരെയും ചടങ്ങില്‍ ആദരിച്ചു. വാഷിങ് മെഷീന്‍, വീല്‍ ചെയറുകള്‍, വാട്ടര്‍ബെഡുകള്‍ തുടങ്ങിയവ അഗതി മന്ദിരങ്ങള്‍ക്ക് വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്‌നേഹ സമ്മാനങ്ങളുമായാണ് പരിപാടിക്കെത്തിയവര്‍ മടങ്ങിയത്.