LiveTV

Live

Kerala

സോളിഡാരിറ്റി: പ്രബന്ധ സമാഹാരം പ്രകാശനം ചെയ്തു

വരുന്ന തെരഞ്ഞെടുപ്പില്‍ ഫാസിസം തോറ്റാലും കഴിഞ്ഞ അഞ്ച് വര്‍ഷം അത് സമൂഹത്തിലുണ്ടാക്കിയ മുറിവ് എളുപ്പത്തില്‍ ഉണങ്ങില്ലെന്ന് കെ.ഇ.എന്‍ പറഞ്ഞു.

സോളിഡാരിറ്റി: പ്രബന്ധ സമാഹാരം പ്രകാശനം ചെയ്തു

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ, ഹിന്ദുത്വ ഫാസിസം ദേശീയത, വംശീയത, പ്രതിരോധം പ്രബന്ധ സമാഹാരം തൃശൂരില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും ഇടത് ചിന്തകനുമായ കെ.ഇ.എന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഫാസിസം തോറ്റാലും കഴിഞ്ഞ അഞ്ച് വര്‍ഷം അത് സമൂഹത്തിലുണ്ടാക്കിയ മുറിവ് എളുപ്പത്തില്‍ ഉണങ്ങില്ലെന്ന് കെ.ഇ.എന്‍ പറഞ്ഞു.

വംശഹത്യകളെ രാഷ്ട്രീയ മൂലധനമായി വളര്‍ത്തുകയായിരുന്നു സംഘ് പരിവാറെന്ന് കെ.ഇ.എന്‍ പറഞ്ഞു. വംശഹത്യയിലൂടെ അവര്‍ പകയും വെറുപ്പും ഉല്‍പ്പാദിപ്പിച്ചെടുത്തു. ഇതിനെതിരെ വിദ്യാലയങ്ങളിലുള്‍പ്പെടെയുള്ള പൊതുവേദികളില്‍ വ്യാപകമായ ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരികയാണ് ഏക പ്രതിരോധമെന്ന് കെ.ഇ.എന്‍ പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.കെ കൊച്ച് പുസ്തകം ഏറ്റുവാങ്ങി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സണ്ണി എം കപ്പിക്കാട്, ജമാ അത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എം.എ ആദം, വി.ആര്‍ അനൂപ്, ഐ ഗോപിനാഥ്, സി.എ നൗഷാദ്, പി.ബി ആരിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സമദ് കുന്നക്കാവ് ആണ് എഡിറ്റര്‍. കെ.ഇ.എന്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്.