LiveTV

Live

Kerala

‘ഇസ്‌ലാമിനെകുറിച്ച് ഭീതി പരത്താനുള്ള ശ്രമങ്ങൾ ചെറുക്കണം’

ഇസ്‍ലാമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ഭീതിയുണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇസ്‍ലാമിന്റെ കാഴ്ചപ്പാടുകളും സന്ദേശങ്ങളും മറ്റുള്ളവരെ മനസിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും 

‘ഇസ്‌ലാമിനെകുറിച്ച് ഭീതി പരത്താനുള്ള ശ്രമങ്ങൾ ചെറുക്കണം’

ഇസ്‌ലാമിനെക്കുറിച്ച് ഭീതി പരത്താനുള്ള ഗൂഢശ്രമങ്ങക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് ഐ.എസ്.എം സെമിനാര്‍. ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദിൽ നടന്ന ഭീകരാക്രമണത്തിനെതിരെ ന്യൂസിലന്‍ഡ് ഭരണകൂടവും ജനതയും സ്വീകരിച്ച നിലപാടുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് എറണാകുളത്ത് നടന്ന സെമിനാർ അഭിപ്രായപ്പെട്ടു.

ഇസ്‍ലാമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ഭീതിയുണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇസ്‍ലാമിന്റെ കാഴ്ചപ്പാടുകളും സന്ദേശങ്ങളും മറ്റുള്ളവരെ മനസിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും വിദ്വേഷം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളെ സമാധാനത്തിന്റെ വഴിയിലൂടെ ചെറുക്കണമെന്നും എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു.

കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എച്ച്.ഇ മുഹമ്മദ്‌ ബാബുസേഠ് സെമിനാർ ഉദ്ഘാടനം ചെയ്തു. മുൻ എം.പിയും മാധ്യമ പ്രവർത്തകനുമായ സെബാസ്റ്റ്യൻ പോൾ മുഖ്യാതിഥിയായിരുന്നു. രാജ്യത്തിന്റെ മതേതരജനാധിപത്യമൂല്യങ്ങൾ നിലനിർത്താനും ഐക്യവും അഖണ്ഡതയും കാതുസൂക്ഷിക്കുവാനും സംജാതമാകുന്ന പൊതുതെരഞ്ഞെടുപ്പിൽ മതേതരകക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും സെമിനാർ ആഹ്വാനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ്‌ ശെരിഫ് മേലേതിൽ, സംസ്‌കൃതസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ :എം.സി ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.